Tuesday, January 15, 2013

വിബ്ജിയോര്‍ മഴവില്‍മേള 2013 - അന്തര്‍ദേശീയ റെട്രോസ്പെക്ടീവ്

വിബ്ജിയോര്‍ മഴവില്‍മേള 2013 - അന്തര്‍ദേശീയ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ നേപ്പാളില്‍ നിന്നുള്ള തിബറ്റന്‍ എഴുത്തുകാരനും ചലച്ചിത്രകാരനുമായ കെസ്സാങ്ങ് ടെസ്സന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
Inline image 1
ഫെബ്രുവരി 7 ന് വൈകീട്ട് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തോടെ ആരംഭിക്കുന്ന എട്ടാമത് മഴവില്‍മേളയില്‍ വിബ്ജിയോര്‍ പ്രതിനിധാനം ചെയ്യുന്ന 7 വിഷയങ്ങളുള്‍പ്പെടുന്ന ചലച്ചിത്രങ്ങളും, ദേശീയ അന്തര്‍ദേശീയ റെട്രോസ്പെക്റ്റീവുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മിനി കോണ്‍ഫെറന്‍സുകള്‍, ചലച്ചിത്രകാരന്മാരുമായുള്ള മുഖാമുഖം പരിപാടികള്‍, യുറേനിയം ഫിലിം പാക്കേജ് പ്രദര്‍ശനം, വിബ്ജിയോര്‍ ക്യാമ്പെയിന്‍ 2013, സാംസ്കാരിക രാവ്, എക്സിബിഷനുകള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

മഴവില്‍മേള 2013 ലേക്ക് ഏവരേയും സദയം സ്വാഗതം ചെയ്യുന്നു.


https://www.facebook.com/events/464514906940762/?ref=ts&fref=ts
https://www.facebook.com/photo.php?fbid=10151198102551035&set=a.117416506034.116420.617916034&type=1&theater

No comments:

Post a Comment