2013 ഫെബ്രുവരി 7 ന് വൈകീട്ട് 5.30 ന്
കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍
ടുണീഷ്യന്‍ എഴുത്തുകാരനും സാമൂഹിക ശാസ്ത്രജ്ഞ്ഞ്നുമായ പ്രൊഫ. ലാര്‍ബി
സാദിക്കി അറബ് വസന്തവും ജനാധിപത്യ മുന്നേറ്റങ്ങളും എന്ന വിഷയത്തില്‍
മൂന്നാമത് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മഴവില്‍മേളയുടെ പ്രധാന
സംഘാടകരിലൊരാളായിരുന്ന അന്തരിച്ച പ്രശസ്ത
ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ സി ശരത് ചന്ദ്രന്റെ സ്മരണാര്‍ത്ഥമാണ് സി
ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം മഴവില്‍മേളയുടെ ആദ്യ ദിനത്തില്‍ തന്നെ
സംഘടിപ്പിക്കുന്നത്.

നര്‍മ്മദാ ബചാവോ ആന്ദോളന്റെ പ്രമുഖ സാരഥി മേധാപട്കര്‍, ഇന്ത്യയിലെ സീനിയര്‍ ജേണലിസ്റ്റുകളിലൊരാളായ പി സായ്നാഥ് എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തിനായി മഴവില്‍മേളയിലെത്തിച്ചേര്‍ന്നത്. ജനകീയ പ്രസ്ഥാനങ്ങള്‍ക്കുള്ള
വെല്ലുവിളികളും ബദല്‍ മാധ്യമ ഇടപെടലുകളും, ജീവനം ജീവസന്ധാരണം എന്നീ
വിഷയങ്ങളിലാണ് മുന്‍ വര്‍ഷങ്ങളില്‍ ശരത്ചന്ദ്രന്‍ അനുമരണ പ്രഭാഷണ സമ്മേളനം
ചര്‍ച്ച ചെയ്തത്. വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ചലച്ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കുന്ന മഴവില്‍മേളയുടെ ഈ വര്‍ഷത്തെ മുഖ്യ പ്രതിപാദ്യ വിഷയം
അപഹരിക്കപ്പെട്ട ജനാധിപത്യങ്ങള്‍ എന്നതാണ്.
ഫെബ്രുവരി 7 ന് വൈകീട്ട് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തോടെ ആരംഭിക്കുന്ന എട്ടാമത് മഴവില്‍മേളയില്‍ വിബ്ജിയോര്‍ പ്രതിനിധാനം ചെയ്യുന്ന 7 വിഷയങ്ങളുള്‍പ്പെടുന്ന ചലച്ചിത്രങ്ങളും, ദേശീയ അന്തര്‍ദേശീയ റെട്രോസ്പെക്റ്റീവുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മിനി കോണ്‍ഫെറന്‍സുകള്‍, ചലച്ചിത്രകാരന്മാരുമായുള്ള മുഖാമുഖം പരിപാടികള്‍, യുറേനിയം ഫിലിം പാക്കേജ് പ്രദര്‍ശനം, വിബ്ജിയോര്‍ ക്യാമ്പെയിന്‍ 2013, സാംസ്കാരിക രാവ്, എക്സിബിഷനുകള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
മഴവില്‍മേള 2013 ലേക്ക് ഏവരേയും സദരം സ്വാഗതം ചെയ്തു കൊള്ളുന്നു.
https://www.facebook.com/photo.php?fbid=10151198005516035&set=oa.482047315179866&type=1&theater
നര്‍മ്മദാ ബചാവോ ആന്ദോളന്റെ പ്രമുഖ സാരഥി മേധാപട്കര്‍, ഇന്ത്യയിലെ സീനിയര്‍ ജേണലിസ്റ്റുകളിലൊരാളായ പി സായ്നാഥ് എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തിനായി മഴവില്‍മേളയിലെത്തിച്ചേര്‍ന്നത്
ഫെബ്രുവരി 7 ന് വൈകീട്ട് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തോടെ ആരംഭിക്കുന്ന എട്ടാമത് മഴവില്‍മേളയില്‍ വിബ്ജിയോര്‍ പ്രതിനിധാനം ചെയ്യുന്ന 7 വിഷയങ്ങളുള്‍പ്പെടുന്ന ചലച്ചിത്രങ്ങളും, ദേശീയ അന്തര്‍ദേശീയ റെട്രോസ്പെക്റ്റീവുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മിനി കോണ്‍ഫെറന്‍സുകള്‍, ചലച്ചിത്രകാരന്മാരുമായുള്ള മുഖാമുഖം പരിപാടികള്‍, യുറേനിയം ഫിലിം പാക്കേജ് പ്രദര്‍ശനം, വിബ്ജിയോര്‍ ക്യാമ്പെയിന്‍ 2013, സാംസ്കാരിക രാവ്, എക്സിബിഷനുകള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
മഴവില്‍മേള 2013 ലേക്ക് ഏവരേയും സദരം സ്വാഗതം ചെയ്തു കൊള്ളുന്നു.
https://www.facebook.com/
No comments:
Post a Comment